News Kerala

പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്

Axenews | പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്

by webdesk3 on | 06-04-2026 01:05:38 Last Updated by webdesk3

Share: Share on WhatsApp Visits: 18


പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്



തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തിരുത്തലുമായി എല്‍ഡിഎഫ് രംഗത്ത്. വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചില വിവാദ ഭാഗങ്ങളിലാണ് മാറ്റം വരുത്തിയത്. ബഫര്‍സോണ്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളാണ് പുനഃപരിശോധിച്ച് ഒഴിവാക്കിയത്.

വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ സൃഷ്ടിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന വാഗ്ദാനം പത്രികയില്‍ നിന്ന് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോര്‍ സോണിന് ചുറ്റും ബഫര്‍സോണ്‍ രൂപീകരിക്കുമെന്ന നിര്‍ദ്ദേശവും പിന്‍വലിച്ചു.

മുഴുവന്‍ ഏകവിള തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റാന്‍ ഇക്കോ റെസ്റ്റോറേഷന്‍ നടപ്പിലാക്കുമെന്ന ഭാഗവും പത്രികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

തിരുത്തലുകള്‍ പ്രകാരം, ബഫര്‍സോണ്‍ വിഷയത്തില്‍ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, പ്രദേശവാസികളുടെ വിശ്വാസം നേടിയ ശേഷം മാത്രമേ ബഫര്‍സോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയുള്ളുവെന്നും പത്രികയില്‍ ചേര്‍ത്തിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment