by webdesk2 on | 22-03-2026 04:15:15
അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. ചെറ്റ എന്നുവിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. സുധാകരൻ കാട്ടിയത് ചെറ്റത്തരമാണെന്ന് ചാനൽ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽബോഡി യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതുവഴി മുഖ്യമന്ത്രി ചെയ്തത്. 18 വയസുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ഞാൻ താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർഥഭേദങ്ങൾ അറിയില്ല. അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും എന്നാൽ താൻ ചീത്തപറയില്ല. അതെന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്നുവിളിച്ചാലും താൻ ചീത്തപറയില്ല.
തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപതുതവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. അവിടെ ആരുനിന്നാലും ജയിക്കും. മരിക്കുന്നതുവരെ എ.കെ.ജി. പാർലമെന്റംഗമായിരുന്നല്ലോ. രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്നു പറയുന്നവരുടെ കൂടെയുള്ള ഒരാൾ ആറാംതവണ മത്സരിക്കാൻ ആലുവ മണൽപ്പുറത്ത് പോയിരിക്കുകയാണ്. മുഖത്തെ സൗന്ദര്യമല്ല പൊതുപ്രവർത്തകന്റെ യോഗ്യത. ആത്മാർഥതയും മനസിന്റെ സൗന്ദര്യവുമാണ് ജനങ്ങൾ വിലയിരുത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
വിദ്വേഷ പരാമര്‍ശം: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ്
ചെറ്റ അടിസ്ഥാന വർഗത്തിന്റെ പുരയാണ്, മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല: സുധാകരൻ
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കില്ല; പമ്പ് ഉടമകള്‍ കടുത്ത നിലപാടില്‍
നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്