by webdesk3 on | 22-03-2026 12:08:08
ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജി സുധാകരന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചതുപോലെയാണെന്ന് പരിഹസിച്ച വിജയരാഘവന്, അദ്ദേഹത്തിന് സഹതാപത്തിന്റെ ഒരു കണിക പോലും അര്‍ഹതയില്ലെന്നും പറഞ്ഞു.
അമ്പലപ്പുഴയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുന്നതുവരെ എംഎല്‍എ ആയിരിക്കണമെന്ന ആഗ്രഹമാണ് ജി സുധാകരനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും, അതുപോലുള്ള ദുരാഗ്രഹങ്ങള്‍ക്ക് പാര്‍ട്ടിക്ക് പിന്തുണ നല്‍കാനാവില്ലെന്നും വിജയരാഘവന് വ്യക്തമാക്കി.
മനുഷ്യനന്മയുടെ അടിസ്ഥാനഗുണങ്ങള്‍ ഉള്ളവര്‍ ചെയ്യാത്ത നടപടിയാണ് സുധാകരന് എടുത്തതെന്നും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് വലതുപക്ഷത്തിലേക്ക് പോകുന്ന സംഭവമെന്ന നിലയില്‍ ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും ഫോണ്‍കോളിനായി കാത്തിരുന്ന സുധാകരന്, അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ പോലും എടുക്കാതിരുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജി സുധാകരന് യുഡിഎഫ് അമ്പലപ്പുഴ ബ്ലോക്ക് ജനറല്‍ ബോഡിയില്‍ പങ്കെടുത്തു. അദ്ദേഹത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കില്ല; പമ്പ് ഉടമകള്‍ കടുത്ത നിലപാടില്‍
നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്