News Kerala

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദനെന്ന് വിഡി സതീശന്‍

Axenews | കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദനെന്ന് വിഡി സതീശന്‍

by webdesk3 on | 22-03-2026 12:26:36

Share: Share on WhatsApp Visits: 62


കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദനെന്ന് വിഡി സതീശന്‍


കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചുവെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശം പൂര്‍ണമായും തെറ്റാണെന്നും, ഇത്ര വലിയ കള്ളം ആരും പറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് സിപിഎം-ബിജെപി ധാരണയുണ്ടെന്ന തന്റെ ആരോപണം എംവി ഗോവിന്ദന്‍ തള്ളിയതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. സതീശന് നുണ പറയാനുള്ള നോബല്‍ സമ്മാനം ലഭിക്കണം എന്ന ഗോവിന്ദന്റെ പരാമര്‍ശവും വിവാദമായിരുന്നു.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം-ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച സതീശന്‍, കോണ്‍ഗ്രസ് 18,000 വോട്ടിന് വിജയിച്ച സീറ്റാണത് എന്നും വ്യക്തമാക്കി. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, സിപിഎം പരിതാപകരമായ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യുഡിഎഫ് വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും, ബിജെപിക്ക് നേട്ടമുണ്ടാക്കാനായി മനഃപൂര്‍വം ഇത്തരം നീക്കമാണ് നടന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.




Share:

Search

Recent News
Popular News
Top Trending


Leave a Comment