by webdesk2 on | 22-03-2026 10:21:58 Last Updated by webdesk3
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനതല പര്യടനം നാളെ ആരംഭിക്കും. ഏപ്രില്‍ 3 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലായാണ് മുഖ്യമന്ത്രി സംസാരിക്കുക. പത്തനംതിട്ട ജില്ലയിലാണ് പര്യടനത്തിന്റെ തുടക്കം.
ഒരു ദിവസം നാല് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങിയ മുതിര്‍ന്ന പി.ബി അംഗങ്ങളും വിവിധയിടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചാരണത്തിനാണ് ഇടത് മുന്നണി തുടക്കമിടുന്നത്.
സംസ്ഥാനത്തെ നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ വൈകുന്നേരം 3 മണിയോടെ അവസാനിക്കും. ഇന്ന് അവധി ദിനമായതിനാല്‍ പത്രികാ സമര്‍പ്പണം ഉണ്ടായിരുന്നില്ല. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 537 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. നാളെ രാവിലെ 11 മണി മുതല്‍ 3 മണി വരെയാണ് വരണാധികാരികള്‍ക്ക് മുന്‍പാകെ പത്രിക നല്‍കാനുള്ള അവസാന അവസരം. മറ്റന്നാളാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. പത്രികകള്‍ പിന്‍വലിക്കാന്‍ വ്യാഴാഴ്ച വരെ സമയമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കില്ല; പമ്പ് ഉടമകള്‍ കടുത്ത നിലപാടില്‍
നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്