by webdesk2 on | 22-03-2026 07:45:05
മലപ്പുറം: കൊടുവള്ളി മുന്‍ എം.എല്‍.എയും മദ്രസ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ട് മുസ്ലീം ലീഗിലേക്ക് മടങ്ങുന്നു. പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തില്‍ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. ഏറെക്കാലമായി സി.പി.എം നേതൃത്വവുമായി നിലനിന്നിരുന്ന ഭിന്നതകള്‍ക്കൊടുവിലാണ് റസാഖിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം.
കൊടുവള്ളിയില്‍ തന്നെ പരാജയപ്പെടുത്താന്‍ ഇടത് മുന്നണിക്കുള്ളില്‍ തന്നെ ശ്രമങ്ങള്‍ നടന്നുവെന്നും ഇത് സംബന്ധിച്ച് നല്കിയ പരാതികളില്‍ സി.പി.എം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് റസാഖ് പടിയിറങ്ങുന്നത്. മന്ത്രി റിയാസ് സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്നും വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലതവണ സമീപിച്ചിട്ടും അവഗണന മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പി. ശശിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇടതുപക്ഷ സഹയാത്രികര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വവും തനിക്കെതിരെ നിലകൊള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്
ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി
വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു
കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍
ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച നിലയില്‍
തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് സുധീര്‍ കരമന
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്