News Kerala

രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും

Axenews | രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും

by webdesk3 on | 22-03-2026 12:14:03

Share: Share on WhatsApp Visits: 50


  രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും



കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് എത്തുന്നു. മാര്‍ച്ച് 25-നുള്ള തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും.

അതേസമയം, പ്രിയങ്ക ഗാന്ധി എംപിയും എഐസിസിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് മുന്നണികളുടെ പ്രചാരണം ശക്തമായി തുടരുകയാണ്. ഏപ്രില്‍ 9-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക, മെയ് 4-ന് വോട്ടെണ്ണലും നടക്കും.

 യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സരരംഗത്ത് നിന്ന് മാറിനിന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സുപ്രധാന പദവികളില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment