by webdesk2 on | 22-03-2026 11:19:48
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്നും അതിനാല്‍ സതീശന്റെ ആരോപണങ്ങളില്‍ മറുപടി പറയേണ്ടതില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. നുണ പറയുന്നതിന് നോബല്‍ സമ്മാനം കിട്ടാന്‍ പരിശ്രമിക്കുന്ന ഒരാളെപ്പോലെയാണ് പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ടതുമായി ബന്ധപ്പെട്ട് വി.ഡി. സതീശന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു എം.വി. ഗോവിന്ദന്റെ ഈ പ്രതികരണം. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും എട്ടോ ഒന്‍പതോ നുണകള്‍ വീതം പറഞ്ഞുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് മൂന്നാം ഊഴത്തിലേക്കുള്ള യാത്രയിലാണെന്ന് എം.വി. ഗോവിന്ദന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ജനങ്ങള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന ഒരു വികസനത്തെയും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് യു.ഡി.എഫ്. വര്‍ഗ്ഗീയത പറയാന്‍ മാത്രമാണ് പ്രതിപക്ഷത്തിന് സാധിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചില വ്യക്തികള്‍ പാര്‍ട്ടി വിട്ടുപോകുന്നത് സി.പി.ഐ.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ നിലപാടുകളുള്ളവര്‍ തിരുത്തല്‍ പ്രക്രിയകള്‍ വരുമ്പോള്‍ സ്വയം പുറത്തുപോകും. അഞ്ചര ലക്ഷം അംഗങ്ങളുള്ള വലിയ പ്രസ്ഥാനമാണിത്. അച്ചടക്കമില്ലാത്തവരെ പാര്‍ട്ടി പുറത്താക്കും. നാലോ അഞ്ചോ പേര് പോകുന്നത് പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കില്ലെന്നും അവരല്ല പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കില്ല; പമ്പ് ഉടമകള്‍ കടുത്ത നിലപാടില്‍
നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്