News Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ സന്തോഷം; മൂന്നാം മൂഴം സഫലമാകില്ലെന്ന് ജി സുധാകരന്‍

Axenews | പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ സന്തോഷം; മൂന്നാം മൂഴം സഫലമാകില്ലെന്ന് ജി സുധാകരന്‍

by webdesk3 on | 20-03-2026 11:41:24 Last Updated by webdesk2

Share: Share on WhatsApp Visits: 98


 പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ സന്തോഷം; മൂന്നാം മൂഴം സഫലമാകില്ലെന്ന് ജി സുധാകരന്‍


അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സന്തോഷമുണ്ടാകുമെന്ന നിലപാട് ആവര്‍ത്തിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മൂഴം സഫലമാകില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

അവധി സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ വൈകാന്‍ സാധ്യതയുണ്ടെന്നും, അതിനായി മൂന്ന് ദിവസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. പത്രികകളില്‍ പിശകുകള്‍ ഉണ്ടായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി സ്വീകരണം നല്‍കിയതായും, അവര്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പിന്തുണയുടെ കാര്യത്തില്‍ അവരുടെ നിലപാട് അവരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴയില്‍ യുഡിഎഫ് നേതാക്കള്‍ പിന്തുണ അറിയിച്ചതായും, ആ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നും, സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരാമെന്നും സുധാകരന്‍ പറഞ്ഞു. തന്റെ നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ഷന്‍ കമ്മറ്റിയില്ല, വലിയ പ്രചാരണമില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് പിന്തുണ നല്‍കുന്നവര്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതിനെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment