News Kerala

വിമത നീക്കത്തിന് എല്‍ദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം

Axenews | വിമത നീക്കത്തിന് എല്‍ദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം

by webdesk2 on | 20-03-2026 08:56:48 Last Updated by webdesk3

Share: Share on WhatsApp Visits: 20


വിമത നീക്കത്തിന് എല്‍ദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം

കൊച്ചി: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പെരുമ്പാവൂരില്‍ വിമത നീക്കത്തിന് ഒരുങ്ങി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍. പത്രിക വരെ തയാറാക്കി വെച്ചിരിക്കുന്ന അദ്ദേഹം, അനുയായികളുമായി ആലോചിച്ച് ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

പെരുമ്പാവൂരില്‍ എല്‍ദോസിനെ തഴഞ്ഞ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനോജ് മൂത്തേടനെയാണ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് എല്‍ദോസിന്റെ അനുയായികള്‍ മണ്ഡലത്തില്‍ പ്രകടനം നടത്തി. മനോജ് മൂത്തേടന്‍ എല്‍ദോസിന്റെ വീട്ടിലെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കാതിരുന്ന എംഎല്‍എ, ഏറെ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിക്ക് വേണ്ടി പത്തു വര്‍ഷം അധ്വാനിച്ച തന്നെ തഴഞ്ഞത് നീതികേടാണെന്നും, പത്രിക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണ കേസിന്റെ പശ്ചാത്തലത്തിലാണ് എല്‍ദോസിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും കോണ്‍ഗ്രസിന് തലവേദനയായി വിമത ഭീഷണി ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മികച്ച പോരാട്ടം കാഴ്ചവെച്ച റിയാസ് മുക്കോളിയെ ഒഴിവാക്കി ടി.പി. ഷാജിയെ സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രാദേശിക നേതൃത്വത്തിന് പ്രതിഷേധം.


Share:

Search

Recent News
Popular News
Top Trending


Leave a Comment