News Kerala

സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം ലീഗില്‍ അതൃപ്തി; നേതാക്കളുടെ പരസ്യ പ്രതികരണം

Axenews | സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം ലീഗില്‍ അതൃപ്തി; നേതാക്കളുടെ പരസ്യ പ്രതികരണം

by webdesk3 on | 18-03-2026 12:17:39 Last Updated by webdesk3

Share: Share on WhatsApp Visits: 26


സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം ലീഗില്‍ അതൃപ്തി; നേതാക്കളുടെ പരസ്യ പ്രതികരണം


സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി മുസ്ലിം ലീഗില്‍ അതൃപ്തി തുടരുന്നു. അബ്ദുറഹ്‌മാന്‍ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍, ആരും പാര്‍ട്ടി വിടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് മുസ്ലിം ലീഗ് അവകാശപ്പെടുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധം ഉയര്‍ന്നത്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്നും, തിരൂരങ്ങാടിയിലെ പി.എം.എ സമീറിന്റെ സ്ഥാനാര്‍ഥിത്വം ചിലരെ അവഗണിച്ചതായും അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കമ്മിറ്റി പോലും ആവശ്യപ്പെടാത്ത പി.എം.എ സമീറിനെ പരിഗണിച്ചത് അര്‍ഹരായവരെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുസ്ലിം ലീഗിലെ വനിത സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ഇറങ്ങണമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ഈ അസന്തോഷം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment