News Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല; കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല

Axenews | സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല; കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല

by webdesk3 on | 18-03-2026 12:12:45

Share: Share on WhatsApp Visits: 119


 സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല; കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല


സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വൈകിയെന്ന വിമര്‍ശനങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിപിഐഎമ്മിനെ പോലെ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്, ദേശീയ പാര്‍ട്ടിയായതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ചെറിയ സമയംക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നോമിനേഷന്‍ ഫോമുകള്‍ പോലും ലഭ്യമാകാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വലിയ താമസം ഉണ്ടായിട്ടില്ലെന്നും, ഇന്ന് തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും, സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റികള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ടെന്നും, നാളെയോടെ സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment