News Kerala

നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്

Axenews | നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്

by webdesk3 on | 16-03-2026 12:08:13 Last Updated by webdesk2

Share: Share on WhatsApp Visits: 30


നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്


കോണ്‍ഗ്രസ് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ തൃശൂര്‍ നാട്ടികയിലെ സിറ്റിങ് എംഎല്‍എയും സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് പിന്തുണ ലഭിക്കാതായ സാഹചര്യത്തിലാണ് മുകുന്ദന്‍ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നത്.

കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മുകുന്ദനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപി നേതൃത്വം ശ്രമം ശക്തമാക്കിയിരുന്നു. അതേസമയം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സി.സി. മുകുന്ദനെ പരിഗണിക്കാമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നാണ് വിവരം.

ഇടത് വോട്ടുകള്‍ സി.സി. മുകുന്ദന്‍ പിടിച്ചാല്‍ അത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സ്വന്തം ശക്തി തെളിയിക്കണമെന്ന് മുകുന്ദനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചതും.

മുകുന്ദന് നേരിട്ട് പിന്തുണ നല്‍കിയാല്‍ ഇടത് വോട്ടുകള്‍ എല്‍ഡിഎഫിനായി കൂടുതല്‍ ഏകോപിക്കപ്പെടാനിടയുണ്ടെന്നും അതുകൊണ്ട് തന്നെ സ്വതന്ത്രമായി മത്സരിക്കുകയെന്നതാണ് തന്ത്രമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment