by webdesk3 on | 07-03-2026 11:55:11
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറില്‍ തുണികഷണം വെച്ച് തുന്നിക്കെട്ടിയെന്ന പരാതിയില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴക്കൂട്ടത്തെ സി എസ് ഐ മിഷന് ആശുപത്രിക്കെതിരെയാണ് നടപടി. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2025 ഡിസംബര്‍ 3-ന് കഴക്കൂട്ടം സി എസ് ഐ ആശുപത്രിയില്‍ ഷീബയ്ക്ക് അപ്പന്‍ഡിക്സ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണികഷണം വെച്ച് തുന്നിക്കെട്ടിയെന്ന ഗുരുതര ചികിത്സാ പിഴവാണ് സംഭവിച്ചതെന്നാണ് പരാതി. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വയറില്‍ തുണികഷണം ഉള്ളതായി കണ്ടെത്തിയത്.
ഇതോടെ പിന്നീട് അതേ ആശുപത്രിയില്‍ വീണ്ടും നടത്തിയ ശസ്ത്രക്രിയയിലൂടെ തുണികഷണം പുറത്തെടുത്തു. സംഭവത്തെ തുടര്‍ന്ന് ഷീബ പ്രമോദ് മുഖ്യമന്ത്രിക്കും കഴക്കൂട്ടം പോലീസിനും പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷീബയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഹോര്‍മുസില്‍ ആക്രമണം; ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്
വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്
വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്