News Kerala

പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ല; എംവി ഗോവിന്ദന്‍

Axenews | പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ല; എംവി ഗോവിന്ദന്‍

by webdesk3 on | 16-02-2026 11:56:59

Share: Share on WhatsApp Visits: 12


പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ല; എംവി ഗോവിന്ദന്‍

എ. സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും, മലമ്പുഴയില്‍ സുരേഷിന് സിപിഐഎമ്മിന്റെ ഒരു വോട്ടുപോലും ലഭിക്കില്ലെന്നും എംവി ഗോവിന്ദന്‍. പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ലെന്നും പിണങ്ങി പോകാന്‍ തീരുമാനിച്ചവര്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ വികസന പാതയെ കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമൃത്യ സെന്‍ ഉള്‍പ്പെടെ പലരും പ്രശംസിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളം അതുല്യമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്നും ഇടതുപക്ഷ ശക്തികള്‍ക്കേ സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരള മോഡല്‍ എന്ന പ്രയോഗം ആദ്യം ഉപയോഗിച്ചത് അമൃത്യ സെന്‍ ആണെന്നും, കഴിഞ്ഞ പത്ത് വര്‍ഷമായി യുഡിഎഫ് ശമ്പളം മുടങ്ങുമെന്ന പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഇപ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്ന് പറഞ്ഞ് സംസ്ഥാനത്തെ കടക്കെണിയില്‍ മുങ്ങിയതായി ചിത്രീകരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.



Share:

Search

Recent News
Popular News
Top Trending


Leave a Comment