News Kerala

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ: മണ്ണാര്‍ക്കാട് പരിപാടിയില്‍ പി. കെ. ശശി പങ്കെടുക്കില്ല

Axenews | എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ: മണ്ണാര്‍ക്കാട് പരിപാടിയില്‍ പി. കെ. ശശി പങ്കെടുക്കില്ല

by webdesk3 on | 15-02-2026 02:02:06

Share: Share on WhatsApp Visits: 15


 എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ: മണ്ണാര്‍ക്കാട് പരിപാടിയില്‍ പി. കെ. ശശി പങ്കെടുക്കില്ല


പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ മണ്ണാര്‍ക്കാട് സ്വീകരണ പൊതുയോഗത്തില്‍ മുന്‍ എംഎല്‍എ പി. കെ. ശശി പങ്കെടുക്കില്ല. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പങ്കെടുക്കാനാകില്ലെന്ന് ശശി പാര്‍ട്ടിയെ അറിയിച്ചു.

പി. കെ. ശശി പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം പ്രധാന പാര്‍ട്ടി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇതോടെ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായി.

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച എം. വി. ഗോവിന്ദന്‍ ശശിയെ പരോക്ഷമായി വിമര്‍ശിച്ചു. ശശി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പാര്‍ട്ടി അംഗങ്ങളെല്ലാം ഉത്തരവാദിത്തമുള്ള കേഡര്‍മാരാണെന്ന നിലപാടിലാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment