News Kerala

ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ക്ക് ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; ഏപ്രില്‍ 7 മുതല്‍ വാദം

Axenews | ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ക്ക് ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; ഏപ്രില്‍ 7 മുതല്‍ വാദം

by webdesk3 on | 16-02-2026 11:48:24

Share: Share on WhatsApp Visits: 45


 ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ക്ക് ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; ഏപ്രില്‍ 7 മുതല്‍ വാദം


ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് വേണ്ടി ഒമ്പത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് തന്നെ ബെഞ്ചിന് നേതൃത്വം നല്‍കും. ഹര്‍ജികള്‍ തരംതിരിച്ച് ഏപ്രില്‍ 7 മുതല്‍ വാദം ആരംഭിക്കും. വിവിധ കക്ഷികള്‍ മാര്‍ച്ച് 14ന് മുമ്പ് എഴുത്തുപരമായ വാദങ്ങള്‍ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഏപ്രില്‍ 21ന് അധിക വാദങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്യുന്ന പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അത്തരം ഹര്‍ജികള്‍ക്ക് ഒപ്പമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താകുമെന്ന് ശ്രദ്ധേയമാകുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment