News Kerala

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ അപ്പീലില്‍ വിധി നാളെ

Axenews | തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ അപ്പീലില്‍ വിധി നാളെ

by webdesk3 on | 16-02-2026 11:51:25

Share: Share on WhatsApp Visits: 45


തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ അപ്പീലില്‍ വിധി നാളെ



തിരുവനന്തപുരം: മുന്‍മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ അപ്പീല്‍ ഹര്‍ജിയിലുളള വിധി നാളെ പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. തന്നെ കുറ്റക്കാരനാക്കിയ മജിസ്‌ട്രേറ്റ് കോടതി വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിരുന്നു. തുടര്‍ന്ന് ഈ ശിക്ഷ ജില്ലാ സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നതാണ് കേസിലെ ആരോപണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment