News Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

Axenews | രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

by webdesk3 on | 16-02-2026 11:44:23

Share: Share on WhatsApp Visits: 39


രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്. ഒന്നാം പീഡനപരാതിയില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുകയായിരുന്നു. ഇതുവരെ ഒന്നാം പരാതിയുമായി ബന്ധപ്പെട്ട് രാഹുലിനെ ചോദ്യം ചെയ്യാനോ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇന്നത്തെ ഹാജരാകല്‍.

പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടികളും ഇന്ന് തന്നെ നടക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവല്ലയിലെ ഒരു ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി രഹസ്യമൊഴി രേഖപ്പെടുത്തുന്ന അപൂര്‍വ നടപടിയാണ് പൊലീസ് സ്വീകരിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment