News India

അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി

Axenews | അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി

by webdesk3 on | 05-02-2026 09:09:47

Share: Share on WhatsApp Visits: 61


അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി


അമേരിക്കയുമായുള്ള വാണിജ്യ കരാറിനെക്കുറിച്ച് പാർലമെന്റിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കരാർ ഇന്ത്യയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. കരാറിന്റെ പ്രധാന നേട്ടം രാജ്യത്തെ യുവാക്കൾക്കാണ് ലഭിക്കുകയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകുന്നതിനിടെയാണ് മോദി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ–അമേരിക്ക വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക വളർച്ചക്കും തൊഴിൽ അവസരങ്ങൾക്കും വലിയ സാധ്യതകൾ തുറക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share:

Search

Recent News
Popular News
Top Trending


Leave a Comment