News Kerala

മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: മരണസംഖ്യ 16 ആയി

Axenews | മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: മരണസംഖ്യ 16 ആയി

by webdesk3 on | 05-02-2026 08:54:47 Last Updated by webdesk3

Share: Share on WhatsApp Visits: 72


മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: മരണസംഖ്യ 16 ആയി


മേഘാലയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഒരാളെ ഷിലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി.

മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ കല്‍ക്കരി ഖനിയിലാണ് വൈകിട്ടോടെ അപകടമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടം നടന്ന ഖനി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ മേഘാലയ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ കല്‍ക്കരി ഖനികളിലെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ഗുരുതര ആശങ്കകള്‍ ഈ ദുരന്തം വീണ്ടും ഉയര്‍ത്തിക്കാട്ടുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment