by webdesk2 on | 05-02-2026 10:22:01 Last Updated by webdesk2
തിരുവനന്തപുരം: മാവേലിക്കര നിയോജക മണ്ഡലത്തെ ദീര്‍ഘകാലം നിയമസഭയില്‍ പ്രതിനിധീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. മുരളി (73) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി നാല് തവണ മാവേലിക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം, നിലവില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1969-ല്‍ കെ.എസ്.യു-വിലൂടെ പൊതുരംഗത്തെത്തിയ മുരളി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിര്‍ണ്ണായക പദവികള്‍ വഹിച്ചിട്ടുണ്ട്.
എം.ജി സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗം എന്ന നിലയിലും കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആര്.ടി.സി തുടങ്ങി വിവിധ ബോര്‍ഡുകളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന് പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. ഡോ. മിഥുന്, മൃദുല്‍, മൃണാള്‍ എന്നിവര്‍ മക്കളാണ്.
അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി
പത്മവിഭൂഷണ്‍ സ്വീകരിക്കല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച്: വി.എസ്. കുടുംബം
മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: മരണസംഖ്യ 16 ആയി
ഇന്ത്യൻ പ്രവാസികളുമായി സംവാദം; മോദി മലേഷ്യയിലേക്ക്
പ്രതിപക്ഷത്തിന്റെ ചർച്ച നയിക്കാൻ ശശി തരൂർ; നിയോഗിച്ച് രാഹുൽ ഗാന്ധി
മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു
ശബരിമല ആടിയ ശിഷ്ടം നെയ് കൊള്ളക്കേസ്: കീഴ് ശാന്തി അറസ്റ്റില്‍
വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന് വിനോദ് കോണ്‍ഗ്രസിലേക്ക്
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്