by webdesk2 on | 05-02-2026 11:06:30 Last Updated by webdesk3
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നിരയ്ക്ക് ശശി തരൂർ എംപി നേതൃത്വം നൽകും. ചർച്ചയ്ക്ക് തുടക്കമിടാൻ തരൂരിന്റെ പേര് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർദേശിച്ചത്. കോൺഗ്രസ് ദേശീയ നേതൃത്വവും തരൂരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കൊച്ചിയിലെ പാർട്ടി യോഗവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങൾ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ പരിഹരിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പാർട്ടിയുമായി താൻ ഒരേ ദിശയിലാണെന്ന് വ്യക്തമാക്കിയ തരൂർ, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന നിർണ്ണായക യോഗങ്ങളിലും പങ്കെടുത്തിരുന്നു. മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയുടെ പുസ്തക വിവാദത്തിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിലും പാർട്ടിയുടെ നിലപാടിനൊപ്പം തരൂർ പരസ്യമായി നിലയുറപ്പിച്ചിരുന്നു. ബജറ്റ് ചർച്ചയിലെ തരൂരിന്റെ സാന്നിധ്യം സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് കരുത്തുപകരും.
ഫെബ്രുവരി 5 മുതൽ 11 വരെയാണ് ലോക്സഭയിൽ ബജറ്റ് ചർച്ച നടക്കുന്നത്. ഫെബ്രുവരി 11-ന് ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചകൾക്ക് മറുപടി നൽകും. ബജറ്റ് ചർച്ചയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ കക്ഷി നേതാക്കൾ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. തരൂരിനെ മുൻനിർത്തിയുള്ള നീക്കം പാർലമെന്റിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി
പത്മവിഭൂഷണ്‍ സ്വീകരിക്കല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച്: വി.എസ്. കുടുംബം
മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: മരണസംഖ്യ 16 ആയി
ഇന്ത്യൻ പ്രവാസികളുമായി സംവാദം; മോദി മലേഷ്യയിലേക്ക്
പ്രതിപക്ഷത്തിന്റെ ചർച്ച നയിക്കാൻ ശശി തരൂർ; നിയോഗിച്ച് രാഹുൽ ഗാന്ധി
മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു
ശബരിമല ആടിയ ശിഷ്ടം നെയ് കൊള്ളക്കേസ്: കീഴ് ശാന്തി അറസ്റ്റില്‍
വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന് വിനോദ് കോണ്‍ഗ്രസിലേക്ക്
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്