by webdesk3 on | 05-02-2026 09:03:53
വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി അനുവദിച്ച പത്മവിഭൂഷണ്‍ പുരസ്കാരം സ്വീകരിക്കണമോയെന്നത് പാര്‍ട്ടി നിലപാടിന് അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് കുടുംബം വ്യക്തമാക്കി. സിപിഐഎമ്മിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് വി.എസിന്റെ മകനായ വി.എ. അരുണ്‍കുമാര്‍ അറിയിച്ചു.
പുരസ്കാരം സ്വീകരിക്കില്ലെന്ന് കുടുംബം ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ കുടുംബത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും നിലപാടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഒപ്പം നില്ക്കുന്ന രീതിയിലായിരിക്കും കുടുംബത്തിന്റെ അന്തിമ തീരുമാനമെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. ഔദ്യോഗിക പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ സമീപനങ്ങളുണ്ടായിരുന്നുവെന്നും, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ആ മൂല്യങ്ങള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കും വി.എസ്. എല്ലായ്പ്പോഴും ഉറച്ച പിന്തുണ നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു.
വി.എസ്. അച്യുതാനന്ദന് ജനഹൃദയങ്ങളില്‍ ലഭിച്ചിരിക്കുന്ന സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും, ജനങ്ങള്‍ അദ്ദേഹത്തിന് നല്കുന്ന സ്നേഹത്തിനും ആദരവിനും നന്ദിയുണ്ടെന്നും അരുണ്‍കുമാര്‍ അറിയിച്ചു.
അമേരിക്കയുമായുള്ള വാണിജ്യ കരാർ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി
പത്മവിഭൂഷണ്‍ സ്വീകരിക്കല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച്: വി.എസ്. കുടുംബം
മേഘാലയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: മരണസംഖ്യ 16 ആയി
ഇന്ത്യൻ പ്രവാസികളുമായി സംവാദം; മോദി മലേഷ്യയിലേക്ക്
പ്രതിപക്ഷത്തിന്റെ ചർച്ച നയിക്കാൻ ശശി തരൂർ; നിയോഗിച്ച് രാഹുൽ ഗാന്ധി
മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു
ശബരിമല ആടിയ ശിഷ്ടം നെയ് കൊള്ളക്കേസ്: കീഴ് ശാന്തി അറസ്റ്റില്‍
വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന് വിനോദ് കോണ്‍ഗ്രസിലേക്ക്
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്