News Kerala

വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

Axenews | വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

by webdesk2 on | 05-02-2026 09:29:09 Last Updated by webdesk2

Share: Share on WhatsApp Visits: 6


 വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്. ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസില്‍ വച്ച് അംഗത്വം നല്‍കും.

വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായി വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. രക്തസാക്ഷി ഫണ്ടില്‍ നിന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയും ചെയ്തു. 2008 ലാണ് വഞ്ചിയൂരില്‍ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. ആരോപണത്തിന് പിന്നാലെ വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് സിപിഎം വിടാന്‍ ഒരുങ്ങിയത്.

പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് സഹോദരന്‍ വിനോദ് പറഞ്ഞു. അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരില്‍ നല്‍കി.ബാക്കി അഞ്ചുലക്ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ സൂക്ഷിച്ചു. ഈ പണം രവീന്ദ്രന്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു. ഇക്കാര്യം 15 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും പാര്‍ട്ടി അംഗമായി തരംതാഴ്ത്തുകയും ചെയ്തു.പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കി.ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല വിഷ്ണുവിന്റെ സഹോദരന്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment