News Kerala

ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്

Axenews | ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്

by webdesk2 on | 17-01-2026 07:02:51 Last Updated by webdesk2

Share: Share on WhatsApp Visits: 4


ബലാത്സംഗക്കേസ്:  രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്

പത്തനംതിട്ട: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി ഇന്ന് ഉത്തരവ് പറയും. രാഹുലിന് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.

ജാമ്യം കിട്ടിയാല്‍ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളാണ് രാഹുല്‍ എന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പരാതിക്കാരിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് 31 വയസുകാരിയെ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ചാണ് രാഹുല്‍ ബലാത്സംഗം ചെയ്തത്. പിന്നീട് അതിജീവിത പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാഹുലിനെ പാലക്കാട് നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment