News Kerala

പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ലെന്ന് ഫെന്നി നൈനാന്‍; കേസ് രാഷ്ട്രീയ വേട്ടയാടല്‍

Axenews | പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ലെന്ന് ഫെന്നി നൈനാന്‍; കേസ് രാഷ്ട്രീയ വേട്ടയാടല്‍

by webdesk3 on | 16-01-2026 12:05:13

Share: Share on WhatsApp Visits: 8


 പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ലെന്ന് ഫെന്നി നൈനാന്‍; കേസ് രാഷ്ട്രീയ വേട്ടയാടല്‍


തിരുവനന്തപുരം: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ തിരിച്ചറിയല്‍ താന്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് ഫെന്നി നൈനാന്‍ വ്യക്തമാക്കിയിരിക്കുന്നത്. തലയും വാലും ഇല്ലാത്ത ചാറ്റുകള്‍ താന്‍ പുറത്തുവിട്ടതല്ലെന്നും മുഴുവന്‍ ചാറ്റുകളും കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തുടക്കം മുതല്‍ ഉണ്ടായ മുഴുവന്‍ സന്ദേശങ്ങളും ശാസ്തമംഗലം അജിത്, അഡ്വ. ശേഖര്‍ എന്നിവര്‍ക്കാണ് കൈമാറിയതെന്നും ഫെന്നി നൈനാന്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ രജിസ്റ്റര്‍ ചെയ്തതാണെന്നും കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഫെനി നൈനാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്


എനിക്കെതിരെ പത്തനംതിട്ട സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി , അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്‌ഐആറില്‍ ഉണ്ട്. എന്റെ പോസ്റ്റുകള്‍ വായിച്ചവര്‍ക്ക് മനസിലാകും ഞാന്‍ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക യോ അവരെപ്പറ്റി അശ്ലീല പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.

കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റില്‍ പരാമര്‍ശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്‌ഐആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും.

തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാര്‍ , അഡ്വ ശേഖര്‍ സാര്‍ എന്നിവരെ ഏല്പിച്ചിട്ടുണ്ട്.

ചാനലില്‍ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞത് പോലെ

ഫെന്നി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല


Share:

Search

Recent News
Popular News
Top Trending


Leave a Comment