News Kerala

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് അടുത്ത് തന്നെ കിടന്ന് ഉറങ്ങി പോയി, കോഴിക്കോട് യുവാവ് പിടിയില്‍

Axenews | ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് അടുത്ത് തന്നെ കിടന്ന് ഉറങ്ങി പോയി, കോഴിക്കോട് യുവാവ് പിടിയില്‍

by webdesk2 on | 16-01-2026 11:11:43

Share: Share on WhatsApp Visits: 2


ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട്  അടുത്ത് തന്നെ കിടന്ന് ഉറങ്ങി പോയി, കോഴിക്കോട് യുവാവ് പിടിയില്‍

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനരികില്‍ കിടന്നുറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് വെള്ളിയാഴ്ച രാവിലെ പോലീസിന്റെ പിടിയിലായത്. ബീച്ചില്‍ കഞ്ചാവ് നിരത്തിയിട്ട് അതിനടുത്ത് ഒരാള്‍ ഉറങ്ങിക്കിടക്കുന്നത് പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നി നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഉണക്കാനിട്ടിരിക്കുന്നത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മുഹമ്മദ് റാഫിയില്‍ നിന്ന് ഏകദേശം 370 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മുന്‍പും സമാനമായ മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. കഞ്ചാവ് വില്‍പനയ്ക്കായി ഉണക്കാന്‍ വെച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.





Share:

Search

Recent News
Popular News
Top Trending


Leave a Comment