News Kerala

എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കും; വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

Axenews | എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കും; വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

by webdesk3 on | 16-01-2026 11:54:44

Share: Share on WhatsApp Visits: 49


എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കും; വ്യക്തമാക്കി കേരള കോണ്‍ഗ്രസ്



കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയില്ലെന്നും മുന്നണി മാറ്റം പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും നേതൃത്വം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി റോശി അഗസ്റ്റിന്‍ അടക്കമുള്ള പാര്‍ട്ടി എംഎല്‍എമാര്‍.

മുന്നണി മാറ്റത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലേക്ക് തിരിയുന്ന കാര്യം തന്നെ അടിസ്ഥാനരഹിതമാണെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു.

മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ പോലും ഇല്ലെന്ന് എന്‍. ജയരാജ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുന്നുവെന്നതും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment