News Kerala

മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Axenews | മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

by webdesk2 on | 17-01-2026 06:54:23

Share: Share on WhatsApp Visits: 3


മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

മലപ്പുറം: മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.  സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ സുഹൃത്തായ 16-കാരനെ ഇന്ന് തവനൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. 

സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ലൈംഗികമായി ഉപദ്രവിച്ച ശേഷം കഴുത്തുഞെരിച്ചാണ് താന്‍ കൊലപാതകം നടത്തിയതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍സുഹൃത്ത് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി തന്നെ മൃതദേഹം കിടക്കുന്ന സ്ഥലം കാണിച്ചു കൊടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. വൈകുന്നേരം ആറുമണിയോടെ അമ്മയെ ഫോണില്‍ വിളിച്ച് താന്‍ വരാന്‍ വൈകുമെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. ഈ ഫോണ്‍ കോളും ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇരുവരും നേരത്തെ പരിചയമുള്ളവരായിരുന്നുവെന്നും വ്യാഴാഴ്ച വൈകുന്നേരത്തോടെ വാണിയമ്പലത്ത് എത്തിയതാണെന്നും പോലീസ് കരുതുന്നു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ബലാത്സംഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും വണ്ടൂര്‍ പോലീസ് അറിയിച്ചു.





Share:

Search

Recent News
Popular News
Top Trending


Leave a Comment