News Kerala

കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടത്; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

Axenews | കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടത്; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

by webdesk2 on | 16-01-2026 07:00:05

Share: Share on WhatsApp Visits: 3


കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടത്;  അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന് എതിരെ പരാതി നല്‍കിയ മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടതെന്ന് അതിജീവിത.

ഫെനി നൈനാന്‍ പുറത്തുവിട്ടത് ചാറ്റിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ്. 2025 ഓഗസ്റ്റിലാണ് രാഹുലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടത്. വ്യക്തത വരുത്തുന്നതിനായാണ് രാഹുലുമായി സംസാരിച്ചത്. അടൂരിലേക്ക് വരരുതെന്നും പാലക്കാട്ടേക്ക് എത്തണമെന്നും പറഞ്ഞു. പിന്നീട് കൂടിക്കാഴ്ചക്ക് വിസമ്മതിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ടാണ് സുരക്ഷിതമായ ഒരിടം വേണമെന്ന് ആവശ്യപ്പെട്ടതെന്നും അതിജീവിതയുടെ ശബ്ദസന്ദേശത്തിലുണ്ട്. ഫെനി നൈനാന്‍ ചാറ്റ് പുറത്തുവിട്ടതിന് പിന്നാലെ അതിജീവിതക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്.

2025 ഒക്ടോബര്‍-നവംബര്‍ മാസത്തിലെ ചാറ്റിലാണ് രാഹുലിനെ കാണണമെന്നും ഓഫീസ് പറ്റില്ലെന്നും പറഞ്ഞതായി ചാറ്റിലുണ്ടായിരുന്നത്. ഇത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയും അതിജീവിതക്കെതിരെ രൂക്ഷയായ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. അതിലാണ് അതിജീവിത വ്യക്തത വരുത്തിയിരിക്കുന്നത്. 2025 ആഗസ്റ്റിലാണ് രാഹുലിനെതിരായ വാര്‍ത്തകള്‍ വരുന്നത്. രാഹുലുമായി തനിക്കൊരു ബോണ്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വിളിക്കുന്നത്. ഇത് ശരിയാണോ എന്ന് ചോദിച്ചതും കാണാന്‍ അവസരം ചോദിച്ചതെന്നും അതിജീവിത പറയുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment