News Kerala

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഡിജിപിക്ക് പരാതി നല്‍കി അതിജീവിത

Axenews | ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഡിജിപിക്ക് പരാതി നല്‍കി അതിജീവിത

by webdesk2 on | 13-01-2026 08:26:26

Share: Share on WhatsApp Visits: 3


ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഡിജിപിക്ക് പരാതി നല്‍കി അതിജീവിത

പത്തനംതിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയാണ് പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി.

തന്നെ പരസ്യമായി അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും എതിരെ കര്‍ശന നടപടി വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ പിന്‍വലിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തന്നെ അധിക്ഷേപിക്കുന്നതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബറര്‍ സെല്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്ന് അതിജീവിത കുറ്റപ്പെടുത്തി. തന്റെ സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം നല്‍കണമെന്നും സത്യം പറയാന്‍ ധൈര്യപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ കേരള പോലീസില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ പരാതിയില്‍ കുറിച്ചു.

നേരത്തെ, ഫേസ്ബുക്ക് ലൈവിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മ, നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പീഡന ആരോപണങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ (രാഹുലിന്റെ) ഭാഗം കൂടി കേള്‍ക്കണമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ വലിയ നിയമവിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment