News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി; ഇന്ന് കോടതിയില്‍ ഹാജരാക്കും

Axenews | രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി; ഇന്ന് കോടതിയില്‍ ഹാജരാക്കും

by webdesk2 on | 13-01-2026 08:06:47 Last Updated by webdesk3

Share: Share on WhatsApp Visits: 8


രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി; ഇന്ന് കോടതിയില്‍ ഹാജരാക്കും

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന്  കോടതിയില്‍ ഹാജരാക്കും. രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ രാഹുലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

നിലവില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന ഹോട്ടലില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ സംഘം സമര്‍പ്പിക്കുന്ന വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുല്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. 

അതിനിടെ, പരാതിക്കാരിയെ രാഹുല്‍ ടെലിഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത് എംഎല്‍എയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പരാതിക്കാരി നാട്ടിലെത്തിയാല്‍ വിവരം കാണിച്ചുതരാമെന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ കേസിലെ ഗൂഢാലോചനയിലേക്കും ഭീഷണിപ്പെടുത്തലിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്ന് പോലീസ് വിലയിരുത്തുന്നു.

ഇന്ന് കോടതി കസ്റ്റഡി അനുവദിക്കുകയാണെങ്കില്‍, രാഹുലുമായി അന്വേഷണ സംഘം വിവിധയിടങ്ങളില്‍ തെളിവെടുപ്പിന് പോകാന്‍ സാധ്യതയുണ്ട്. മൂന്നാമത്തെ പീഡന പരാതിയില്‍ അറസ്റ്റിലായ രാഹുലിനെതിരെ അതിശക്തമായ തെളിവുകളുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ, കേരള രാഷ്ട്രീയത്തില്‍ ഈ കേസ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രതിഭാഗം ഉന്നയിക്കുന്ന രാഷ്ട്രീയ പകപോക്കല്‍ ആരോപണങ്ങളെ ഗൗരവമായ തെളിവുകള്‍ നിരത്തി നേരിടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.








Share:

Search

Recent News
Popular News
Top Trending


Leave a Comment