News Kerala

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

Axenews | കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

by webdesk2 on | 13-01-2026 12:32:44

Share: Share on WhatsApp Visits: 8


കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മാറ്റാനൊരുങ്ങുന്നതായി സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ലീഗ് ഘടനയിലെ മാറ്റങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ നയിക്കുന്നത്. കലൂരിന് പകരം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയമോ മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ടീമിന്റെ പുതിയ തട്ടകമായി തിരഞ്ഞെടുക്കാനാണ് ആലോചന.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14-ന് ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കുമെങ്കിലും ഇത്തവണ ഒറ്റ ലെഗ് മത്സരങ്ങള്‍ മാത്രമാണുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് സീസണില്‍ ആകെ ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമേ ലഭിക്കൂ. ചുരുക്കം ചില മത്സരങ്ങള്‍ക്കായി കലൂര്‍ സ്റ്റേഡിയത്തിന് വന്‍ തുക വാടക നല്‍കുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ലാഭകരമല്ലെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തല്‍. സ്പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയും ടിക്കറ്റ് വരുമാനത്തിലെ കുറവും മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇത്തവണ ഐഎസ്എല്‍ മത്സരങ്ങളുടെ സംപ്രേഷണം ദൂരദര്‍ശനിലേക്ക് മാറിയത് സ്റ്റേഡിയം തെരഞ്ഞെടുപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകും. ഇതിനാല്‍ എഎഫ്സി (AFC) നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം തന്നെ വേണമെന്ന കടുത്ത നിര്‍ബന്ധം ഇത്തവണ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രങ്ങളായ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ ടീമിനെ മാറ്റാന്‍ നീക്കം നടക്കുന്നത്.

മലബാറിലെ ഫുട്ബോള്‍ ആരാധകരുടെ വലിയ പിന്തുണ ടിക്കറ്റ് വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും ചിലവ് കുറഞ്ഞ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും ക്ലബ്ബ് കരുതുന്നു. എന്നാല്‍ കൊച്ചിയിലെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയായിരിക്കും. വരും ദിവസങ്ങളില്‍ സ്റ്റേഡിയം മാറ്റം സംബന്ധിച്ച് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share:

Search

Recent News
Popular News
Top Trending


Leave a Comment