News Kerala

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം: അഭ്യൂഹങ്ങള്‍ തള്ളി റോഷി അഗസ്റ്റിന്‍; തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങള്‍ സംഭവിക്കും എന്ന് വി.ഡി. സതീശന്‍

Axenews | കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം: അഭ്യൂഹങ്ങള്‍ തള്ളി റോഷി അഗസ്റ്റിന്‍; തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങള്‍ സംഭവിക്കും എന്ന് വി.ഡി. സതീശന്‍

by webdesk3 on | 13-01-2026 12:07:41 Last Updated by webdesk3

Share: Share on WhatsApp Visits: 63


 കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം: അഭ്യൂഹങ്ങള്‍ തള്ളി റോഷി അഗസ്റ്റിന്‍; തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങള്‍ സംഭവിക്കും എന്ന് വി.ഡി. സതീശന്‍


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി റോഷി അഗസ്റ്റിനും വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ് എം നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണെന്നും അവരുടെ മുന്നണി മാറ്റത്തിനായി തങ്ങളുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. എന്നാല്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും ഏതൊക്കെ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരുമെന്ന് അപ്പോള്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്നണി മാറ്റ വാര്‍ത്തകളെ പാടെ തള്ളിക്കളഞ്ഞാണ് മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ഇത്തരത്തില്‍ യാതൊരുവിധ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നില്ലെന്നും ചര്‍ച്ചകള്‍ നടന്നതായി തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നയം രണ്ടാഴ്ച മുമ്പ് തന്നെ ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കിയതാണ്. ക്രെഡിബിലിറ്റിയും ധാര്‍മികതയും പണയം വെച്ചുകൊണ്ടുള്ള ഒരു നീക്കത്തിനും പാര്‍ട്ടി മുതിരില്ലെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment