News Kerala

കൊച്ചി ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം

Axenews | കൊച്ചി ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം

by webdesk2 on | 30-12-2025 06:39:23

Share: Share on WhatsApp Visits: 6


കൊച്ചി ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബ്രോഡ്വേയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും കളിപ്പാട്ട കടകളിലുമാണ് തീ പടര്‍ന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് തീപിടുത്തമുണ്ടായത്. കടകള്‍ അടച്ച് ഉടമകളും ജീവനക്കാരും മടങ്ങിയ ശേഷമായിരുന്നു അപകടം. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാന്‍സി, കളിപ്പാട്ട കടകളിലായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കത്തിനശിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ബ്രോഡ്വേയില്‍ രാത്രിയായതിനാല്‍ മറ്റ് കടകളിലേക്ക് തീ പടരാതെ തടയാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി.

Share:

Search

Recent News
Popular News
Top Trending


Leave a Comment