News Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വ്യാപക ക്രമക്കേട്; കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശിച്ച് മേയര്‍

Axenews | തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വ്യാപക ക്രമക്കേട്; കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശിച്ച് മേയര്‍

by webdesk2 on | 30-12-2025 06:28:44

Share: Share on WhatsApp Visits: 6


തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വ്യാപക ക്രമക്കേട്; കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശിച്ച് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. നഗരസഭയില്‍ നിന്ന് തുച്ഛമായ തുകയ്ക്ക് വാടകയ്ക്കെടുത്ത കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി വന്‍ തുകയ്ക്ക് മറിച്ച് വിറ്റതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

കെട്ടിടങ്ങളുടെ വാടക ഓരോ വര്‍ഷവും പുതുക്കണമെന്ന നഗരസഭയുടെ കര്‍ശന വ്യവസ്ഥ പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. പലരും കരാര്‍ ലംഘിച്ച് നഗരസഭയുടെ കെട്ടിടങ്ങള്‍ ഉപവാടകയ്ക്ക് നല്‍കി ലാഭമുണ്ടാക്കുന്നതായും വിവരമുണ്ട്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെ, കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും കൃത്യമായ കണക്കെടുക്കാന്‍ മേയര്‍ വി.വി. രാജേഷ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തും തമ്മിലുള്ള ഓഫീസ് തര്‍ക്കമാണ് കെട്ടിട വാടകയിലെ ഇത്തരം ക്രമക്കേടുകള്‍ പുറത്തുവരാന്‍ കാരണമായത്. ശാസ്തമംഗലത്തുള്ള എം.എല്‍.എ ഓഫീസിനായി നഗരസഭാ കെട്ടിടത്തിലെ ഒരു മുറി വിട്ടുനല്‍കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടെങ്കിലും വി.കെ. പ്രശാന്ത് ഇത് നിരസിച്ചിരുന്നു.

എം.എല്‍.എ ഓഫീസ് ഒഴിഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് നഗരസഭയുടെ നിലപാട്. സെക്രട്ടറി തലത്തില്‍ രേഖകള്‍ പരിശോധിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വിഷയം രാഷ്ട്രീയ വിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയും ഭരണസമിതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങളുടെ വാടക കരാറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നഗരസഭയുടെ തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment