News Kerala

വികെ പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കും: മേയര്‍ വിവി രാജേഷ്

Axenews | വികെ പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കും: മേയര്‍ വിവി രാജേഷ്

by webdesk2 on | 29-12-2025 11:07:50

Share: Share on WhatsApp Visits: 3


വികെ പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കും: മേയര്‍ വിവി രാജേഷ്

തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ സമഗ്രമായി പരിശോധിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അറിയിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിഞ്ഞുതരണമെന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ആവശ്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മുറി വെറും 832 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ സ്വകാര്യ വ്യക്തികള്‍ക്കോ മറ്റോ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മേയര്‍ വ്യക്തമാക്കി. എംഎല്‍എ ഓഫീസുകള്‍ക്ക് നിയമപരമായ ഇളവുകള്‍ നല്‍കാവുന്നതാണെങ്കിലും നിലവിലെ കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശാസ്തമംഗലത്തെ ഈ ഓഫീസ് വിട്ടുനല്‍കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. വാടക കരാര്‍ മാര്‍ച്ച് 31 വരെ നിലവിലുണ്ടെന്നും അത് അവസാനിക്കുന്നത് വരെ ഓഫീസ് മാറ്റില്ലെന്നുമാണ് വി.കെ. പ്രശാന്തിന്റെ നിലപാട്. കൗണ്‍സിലര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് ഓഫീസ് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടതെന്ന് ആര്‍. ശ്രീലേഖ അറിയിച്ചു. എംഎല്‍എയും കൗണ്‍സിലറും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് നഗരസഭയുടെ ഇടപെടല്‍.












Share:

Search

Recent News
Popular News
Top Trending


Leave a Comment