News Kerala

പക്ഷിപ്പനി: തിരുവല്ലയില്‍ പക്ഷികളുടെ മുട്ട - ഇറച്ചി വില്പന നിരോധിച്ചു

Axenews | പക്ഷിപ്പനി: തിരുവല്ലയില്‍ പക്ഷികളുടെ മുട്ട - ഇറച്ചി വില്പന നിരോധിച്ചു

by webdesk2 on | 28-12-2025 01:00:38

Share: Share on WhatsApp Visits: 9


 പക്ഷിപ്പനി: തിരുവല്ലയില്‍ പക്ഷികളുടെ മുട്ട - ഇറച്ചി വില്പന നിരോധിച്ചു

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവല്ല താലൂക്കിലെ നാല് പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലാണ് വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ വില്പന നിരോധിച്ചത്. താറാവ്, കോഴി, കാട എന്നിവയുള്‍പ്പെടെയുള്ള എല്ലാ വളര്‍ത്തുപക്ഷികളുടെയും ഇറച്ചി, മുട്ട എന്നിവയുടെ വില്പനയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 28 ഞായറാഴ്ച മുതല്‍ ഏഴ് ദിവസത്തേക്കാണ് പ്രാഥമികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിരോധനം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഗുരുതരമായ രീതിയില്‍ ന്യൂമോണിയ ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പക്ഷിപ്പനി സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനും ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് പക്ഷികളെയോ മുട്ടയെയോ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും കര്‍ശന വിലക്കുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment