News Kerala

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍

Axenews | സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍

by webdesk2 on | 29-12-2025 06:53:34 Last Updated by webdesk2

Share: Share on WhatsApp Visits: 4


 സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടങ്ങള്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കുട്ടനാട് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 20,000-ത്തിലധികം പക്ഷികള്‍ (പ്രധാനമായും താറാവുകള്‍) പനി ബാധിച്ച് ചത്തു. രോഗബാധയേറ്റ ചില താറാവുകള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷിപ്പനി പടരുന്നത് തടയാനായി ശനിയാഴ്ച വരെ 24,309 പക്ഷികളെയാണ് കള്ളിങ്ങിലൂടെ കൊന്നൊടുക്കിയത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്.

പക്ഷിപ്പനി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം ക്രിസ്മസ്-പുതുവത്സര സീസണില്‍ തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 30 മുതല്‍ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യക്തത തേടി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും.

പക്ഷിപ്പനി പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചത്ത പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment