News Kerala

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം: ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Axenews | ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം: ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

by webdesk3 on | 25-12-2025 11:51:08 Last Updated by webdesk3

Share: Share on WhatsApp Visits: 79


 ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം: ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍


ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. വട്ടുള്ള ചിലരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും, അതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും, രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിയണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. 

എല്ലാ മതസമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കണമെന്നും, രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ ഗുരുതരമായ അക്രമങ്ങള്‍ നടക്കുകയാണെന്നും ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment