News Kerala

പക്ഷിപ്പനി: ആലപ്പുഴയില്‍ വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

Axenews | പക്ഷിപ്പനി: ആലപ്പുഴയില്‍ വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

by webdesk2 on | 24-12-2025 06:55:07

Share: Share on WhatsApp Visits: 6


പക്ഷിപ്പനി: ആലപ്പുഴയില്‍ വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 19,881 വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ എട്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗബാധ കണ്ടെത്തിയത്.

ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പക്ഷികളെ കൊന്നു നശിപ്പിക്കാന്‍ തീരുമാനമായത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ദ്രുതകര്‍മ്മ സേനകള്‍ ഇതിനായി സജ്ജമായിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കുറുപ്പുംതറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേലൂര്‍ എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗം പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പക്ഷികള്‍ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പക്ഷികളെ കൊന്നു നശിപ്പിക്കുന്ന പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.






Share:

Search

Recent News
Popular News
Top Trending


Leave a Comment