News Kerala

ടവറില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് മൊബൈലില്‍; ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 വിക്ഷേപണം ഇന്ന്

Axenews | ടവറില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് മൊബൈലില്‍; ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 വിക്ഷേപണം ഇന്ന്

by webdesk2 on | 24-12-2025 07:06:23

Share: Share on WhatsApp Visits: 6


ടവറില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് മൊബൈലില്‍; ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 വിക്ഷേപണം ഇന്ന്

മൊബൈല്‍ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ദൗത്യം ഇന്ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3 (LVM-3) ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ (AST SpaceMobile) ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.

ഭൂമിയില്‍ മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത മരുഭൂമികളിലും കടലിലും വനങ്ങളിലും നേരിട്ട് മൊബൈല്‍ സിഗ്‌നലുകള്‍ എത്തിക്കാന്‍ ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. സ്മാര്‍ട്ട്‌ഫോണുകളില്‍ മാറ്റങ്ങള്‍ വരുത്താതെ തന്നെ നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷന്‍ അറേകളാണ് ഈ ഉപഗ്രഹങ്ങള്‍. ഇത് അതിവേഗ ഇന്റര്‍നെറ്റും വോയിസ് കോളുകളും തടസ്സമില്ലാതെ ലഭ്യമാക്കാന്‍ സഹായിക്കും.

വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 1500 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ബ്ലൂബേര്‍ഡ് പരമ്പരയിലെ ആദ്യ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ ശേഷിയുള്ള ബ്ലോക്ക്-2 ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ വിക്ഷേപിക്കുന്നത്. ആഗോളതലത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment