News Kerala

എസ്‌ഐആര്‍: പരാതികളും ആക്ഷേപങ്ങളും ഇന്നുമുതല്‍ അറിയിക്കാം

Axenews | എസ്‌ഐആര്‍: പരാതികളും ആക്ഷേപങ്ങളും ഇന്നുമുതല്‍ അറിയിക്കാം

by webdesk2 on | 24-12-2025 05:50:45 Last Updated by webdesk2

Share: Share on WhatsApp Visits: 7


എസ്‌ഐആര്‍: പരാതികളും ആക്ഷേപങ്ങളും ഇന്നുമുതല്‍ അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ  ഭാഗമായുള്ള വിവരശേഖരണത്തിന് ശേഷമുള്ള കരട് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ അവസരമുണ്ട്.

പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 22 ആണ്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും . ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എസ്‌ഐആര്‍ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടര്‍മാരില്‍ 24,08,503 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്.

കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്‍പ്പിച്ച് പട്ടികയില്‍ ഇടംനേടാം. അതേസമയം എസ്‌ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment