News Kerala

ലൈംഗീകാരോപണത്തില്‍ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്ര മേനോന്‍; ഭീഷണിപ്പെടുത്തിയത് ഭാര്യയുടെ നമ്പറിലേക്ക് വിളിച്ച്

Axenews | ലൈംഗീകാരോപണത്തില്‍ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്ര മേനോന്‍; ഭീഷണിപ്പെടുത്തിയത് ഭാര്യയുടെ നമ്പറിലേക്ക് വിളിച്ച്

by webdesk1 on | 29-09-2024 07:58:12

Share: Share on WhatsApp Visits: 73


ലൈംഗീകാരോപണത്തില്‍ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്ര മേനോന്‍; ഭീഷണിപ്പെടുത്തിയത് ഭാര്യയുടെ നമ്പറിലേക്ക് വിളിച്ച്


കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയത്.

നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോണ്‍ വിവരങ്ങളടക്കം സമര്‍പ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടുവെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment