News Kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കേന്ദ്രം വായ്പ എഴുതിത്തള്ളില്ല

Axenews | മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കേന്ദ്രം വായ്പ എഴുതിത്തള്ളില്ല

by webdesk3 on | 08-10-2025 12:50:42 Last Updated by webdesk3

Share: Share on WhatsApp Visits: 11


മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കേന്ദ്രം വായ്പ എഴുതിത്തള്ളില്ല

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്രം എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും, ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ള കാര്യമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ഈ നിലപാടിനെ മനുഷ്യത്വ രഹിതമായ സമീപനമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ വിമര്‍ശിച്ചു. നിയമമനുസരിച്ച് വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. 

കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി നടത്തിയത് മുന്‍കാല പ്രാബല്യത്തിലല്ല. ദുരന്തത്തിന് ശേഷമാണ് ഭേദഗതി വരുത്തിയത്. അതിനര്‍ഥം ദുരന്തം നടക്കുമ്പോള്‍ ഈ നിയമം ഉള്ളത് കൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട് - അദ്ദേഹം പറഞ്ഞു.




Share:

Search

Recent News
Popular News
Top Trending


Leave a Comment