News Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്ന് പിരിഞ്ഞു

Axenews | ശബരിമല സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്ന് പിരിഞ്ഞു

by webdesk3 on | 07-10-2025 01:03:49 Last Updated by webdesk3

Share: Share on WhatsApp Visits: 11


 ശബരിമല സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്ന് പിരിഞ്ഞു


തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി  സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. വിഷയത്തില്‍ വിട്ടുവീഴ്ച ആവശ്യമാണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നാണ് സൂചന.

ചോദ്യോത്തര സമയത്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചെയറില്‍ എത്തിയപ്പോള്‍, ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദ് ചെയ്തു, സഭാ പ്രവര്‍ത്തനങ്ങള്‍ കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഫലമായി സഭാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. 

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നില്ല. സ്പീക്കര്‍ ഇതിന് മുമ്പ്, അടിയന്തര പ്രമേയത്തിന് നോട്ടീസ് ഇല്ലാതെ ബഹളം ഉണ്ടാക്കരുതെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചെങ്കിലും, പ്രതിഷേധം അവസാനിച്ചില്ല. ഹൈക്കോടതി ഈ വിഷയത്തില്‍ എസ്.ഐ.ടി.യെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment