by webdesk3 on | 07-10-2025 01:13:45
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ് വിഡിയോ കോളിലൂടെ ആശ്വസിപ്പിച്ചു. സംഭവിച്ചത് വലിയ ദുരന്തമാണെന്നും കുടുംബങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം നടന്ന് പത്താം ദിവസമാണ് വിജയ് കുടുംബങ്ങളുമായി സംസാരിച്ചത്. ഇന്നലെ രാത്രി, ദുരന്തത്തില്‍ മരിച്ച ഇരുപതിലധികം കുടുംബാംഗങ്ങളുമായി ഓരോരുത്തരോടും പതിനഞ്ച് മിനിറ്റിലധികം സംസാരിച്ചതായാണ് വിവരം. തനിക്ക് വലിയ ദുഃഖമുണ്ടെന്നും, അദ്ദേഹം പറഞ്ഞു. കൂടാതെ, എല്ലാ സമയത്തും കുടുംബങ്ങളുടെ കൂടെ ഉണ്ടാകുമെന്നും ഉറപ്പു നല്‍കി. വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന നിര്‍ദ്ദേശവും വിജയ് കുടുംബങ്ങള്‍ക്ക് നല്‍കിയതായി സൂചനയുണ്ട്.
ഇതിനിടെ, മരിച്ചവരുടെ കുടുംബാംഗങ്ങളെ പനയൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതേസമയം, ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് ഉമ ആനന്ദന്റെ ഹര്‍ജിയെ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.