News Kerala

ശബരിമല സ്വര്‍ണ്ണമോഷണ വിവാദം: കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Axenews | ശബരിമല സ്വര്‍ണ്ണമോഷണ വിവാദം: കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

by webdesk3 on | 08-10-2025 12:37:41

Share: Share on WhatsApp Visits: 38


ശബരിമല സ്വര്‍ണ്ണമോഷണ വിവാദം: കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണമോഷണ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തിലെ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇത്രത്തോളം അശ്രദ്ധമായ പ്രതിഷേധം ഇതുവരെ കണ്ടിട്ടില്ല, എന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറെ സഭാ ദൃശ്യങ്ങളില്‍ നിന്ന് മറച്ച് പിടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഇതുവരെ ഒരു പ്രതിപക്ഷവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പീക്കര്‍ അവരുമായി ചര്‍ച്ചയ്ക്കായി തയ്യാറായിരുന്നു. 8:30ന് ഭരണപക്ഷ നേതാക്കള്‍ എല്ലാവരും സ്പീക്കറുടെ അറിയിപ്പനുസരിച്ച് എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. പിന്നീട് അവര്‍ ബഹിഷ്‌കരിക്കുകയാണെന്ന് മാത്രമേ അറിയിച്ചുള്ളൂ, എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതിപക്ഷം ചര്‍ച്ചയ്ക്കും സമവായത്തിനും തയ്യാറാകാത്ത നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്താണ് പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ ആവശ്യം? അവര്‍ എന്തിനാണ് ഭയപ്പെടുന്നത്? എന്നും അദ്ദേഹം ചോദിച്ചു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment