News Kerala

അമീബിക് മസ്തിഷ്‌കജ്വര വ്യാപനം; സംസ്ഥാനത്ത് അതീവ ജാഗ്രത

Axenews | അമീബിക് മസ്തിഷ്‌കജ്വര വ്യാപനം; സംസ്ഥാനത്ത് അതീവ ജാഗ്രത

by webdesk3 on | 08-10-2025 01:19:12

Share: Share on WhatsApp Visits: 7


അമീബിക് മസ്തിഷ്‌കജ്വര വ്യാപനം; സംസ്ഥാനത്ത് അതീവ ജാഗ്രത




തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വര വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത ഏര്‍പ്പെടുത്തി. പത്ത് മാസത്തിനിടെ 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മൂന്ന് ആക്ടീവ് കേസുകള്‍ ഉണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് അവസാനമായി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57 വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കപ്പെട്ടു. ഇപ്പോള്‍  ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ 9 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവരില്‍ ഭൂരിഭാഗത്തിന്റെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നത് ആരോഗ്യവകുപ്പിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതിനിടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി: വൃത്തിഹീനമായ ജലാശയങ്ങളില്‍ ഇറങ്ങുന്നത്, നീന്തല്‍ കുളങ്ങളില്‍ പ്രവേശിക്കുന്നത്, ഒപ്പം കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ പരമാവധി ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment